Tuesday, December 11, 2007

മതേതരത്വം

മതേതരത്വം

മതേതരത്വം എന്നത് പൊതുവിഷയങ്ങളില്‍ മതം മതത്തെ നിരാകരിക്കുന്ന ഒരു തത്വശാസ്ത്രം . മതേതരത്വം എന്നര്‍ഥം വരുന്ന ഇംഗ്ലീഷിലെ secularism എന്ന പദം ലത്തീനിലെ saeculum -സിക്യുലം- എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായതാണ്‍്.


നിര്‍വചനം
മതേതരത്വം കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന സങ്കീര്‍ണവും വിവിധോദേശ്യപരവുമായ നിലപാടുകളെ ലളിതമായ ഒരു നിര്‍വചനത്തിലോ ചുരുങ്ങീയ ചില വാക്കുകളിലോ ഉള്‍ക്കൊള്ളിക്കുക ശ്രമകരമാണ്‍്. പൂര്‍വകാല മതേതരത്വവും ആധുനിക മതേതരത്വവും തമ്മില്‍ രീതികളിലും നിലപാടുകളിലും ചില സാമ്യതകള്‍ ദര്‍ശിക്കാവുന്നതാണെങ്കിലും ഇന്നറിയപ്പെടുന്ന മതേതരത്വം മുഖ്യമായും ആധുനിക പടിഞ്ഞാറിന്റെ തൊട്ടിലില്‍ പിറന്നതും പിന്നീട് പല സമൂഹങ്ങളിലുമായി വളര്‍ന്ന് വികസിച്ചതുമാണ്‍്.

മനുഷ്യന്റെ യുക്തിയിലും ഭാഷയിലും മതവും അതിഭൗതിക ശാസ്ത്രവും ചെലുത്തുന്ന നിയന്ത്രണങ്ങളില്‍ നിന്നുള്ള മോചനം എന്ന നിലയിലാണ്‍് ആദ്യം മതേതരത്വം നിര്‍വചിക്കപ്പെട്ടത്.

“സാംസ്കരികോദ്ഗ്രഥനത്തിന്റെ പ്രതീകങ്ങളെ മതം നിര്‍ണ്ണയിക്കുന്നത് തടയുക എന്നതാണ്‍് അതിന്റെ ലക്ഷ്യം”

“സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ചപലമായ അംഗത്വം അത് നീക്കി കളയുന്നു. അത് പൂര്‍ണ വളര്‍ച്ചയെത്തലും ഉത്തരവാദിത്വം ഏറ്റെടുക്കലുമാണ്‍്. അംതപരവും ആത്മീയ ശാഷ്ത്രപരവുമായ താങ്ങ് നീക്കം ചെയ്യുകയും മനുഷ്യനെ സ്വന്തം കാലില്‍ നിര്‍ത്തുകയുമാണ്‍് അത് ചെയ്യുന്നത്”

“പ്രകൃതിയെ മതകീയ അധിസ്വനങ്ങളില്‍ നിന്ന് മോചിപ്പിക്കലാനത്” മാക്സ് വെമ്പര്‍ എന്ന ജര്‍മന്‍ സാമൂഹിക ശാസ്ത്രജ്ഞന്‍ പറയുന്നു
അതിന്ദ്രീയ ആശയത്തെ പ്രായോഗിക പരിജ്ഞാനത്തില്‍ പരിമിതപ്പെടുത്തുകയും ധാര്‍മികവും അസ്തിത്വസംബന്ധിയുമായ അറിവുകള്‍ക്കാധാരമായി പരിഗണിക്കുന്നതിനെതിരെ മതേതര ചിന്തകന്മാര്‍ നിരന്തരം സമരം നടത്തി.
ഭരണകൂടം ഏതെങ്കിലും മതവിശ്വാസത്തെയോ പ്രത്യേക മതമൂല്യങ്ങളെയോ പ്രോതസാഹിപ്പിക്കുകയോ ഭരണസ്വാതന്ത്ര്യം ഉപയോഗിച്ച് മതങ്ങളെ പീഢിപ്പിക്കുകയോ ചെയ്യില്ല എന്ന മുഖ്യലക്ഷ്യത്തോടെയുള്ള ഒരു കൂട്ടം ആശയങ്ങളെയും മൂല്യങ്ങളെയുമാണ്‍് മതേതരത്വം എന്ന പദം സൂചിപ്പിക്കുന്നതെന്ന് ലുഅയ് അഭിപ്രായപ്പെടുന്നു.

വിഭാഗങ്ങള്‍
മതേതര വിശ്വാസികളെ ഇന്ന് പൊതവായി മൂന്നായി തരം തിരിക്കാം.

ദൈവാസ്തിക്യം തന്നെ നിഷേധിക്കുന്നവര്‍ഷമതത്തോട് തീരെ അനുകമ്പയില്ലാത്ത ഫ്രഞ്ച് ബുദ്ധിജീവികളാണിക്കര്യത്തില്‍ മുന്‍പന്തിയില്‍. നീഷെ പറയുന്നു. “ആധുനിക തത്വശാസ്ത്രം വിജ്ഞാനപ്രദമായ സന്ദേഹവാദമെന്ന നിലക്ക് പ്രത്യക്ഷമായും പരോക്ഷ്മായും ക്രൈസ്തവവിരുദ്ധമാണ്‍്
ദൈവ വിശ്വാസികളെങ്കിലും മനുഷ്യന്റ സാമൂഹിക ജീവിതത്തില്‍ ദൈവത്തിന്‍് യാതൊരു അധികാരവുമില്ലെന്ന് വിശ്വസിക്കുന്നവര്‍"പൗരനേയും മതാനുയായികളെയും വേര്‍തിരിക്കലാണ്‍് രാഷ്ട്രീയ മോചനം"
എല്ലാ മതവിശ്വാസങ്ങള്‍ക്കും തുല്യ പ്രാധാന്യവും ബഹുമാനവും നല്‍കുന്ന മൂന്നാമതൊരു വിഭാഗംഇന്ത്യന്‍ മതേതരത്വം ഈ മൂന്നാം ഗണത്തിലാണ്‍് പെടുക.

ഗുണങ്ങള്‍
ഈ രാഷ്ട്രീയ ദര്‍ശനം സമത്വവും മന:സാക്ഷിയുടെയും വിശ്വാസത്തിന്റ്റെയും സ്വാതന്ത്ര്യവും നിയമത്തിന്റെ ഔന്നിത്യവും ഊന്നിപ്പറഞ്ഞു.
രാഷ്ട്ര സംവിധാന വഴി ഭരണതലത്തിലുള്ളവര്‍ അവരുടെ സങ്കുചിത വീക്ഷണങ്ങള്‍ മറ്റ് സമൂഹങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതും, മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് സ്പര്‍ധ വളര്‍ത്തുന്നതും തടഞ്ഞു.

Monday, December 10, 2007

മന്ത്രവാദം

മന്ത്രവാദം

അതിപ്രചീനകാലം മുതല്‍ തന്നെ മന്ത്രവാദം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിരുന്നു. ആദിമവര്‍ഗക്കാരുടെയിടയിലാണ് ഇത് ഉല്‍ഭവിച്ചെതെന്ന് തോന്നുന്നു. എന്നാല്‍ നാലാമത്തെ വേദമായ അഥര്‍വ വേദത്തില്‍ മന്ത്രവാദത്തെപ്പറ്റിയുള്ള പ്രസ്താവം കാണാം. ഇരുപത് കാണ്ഡങ്ങളും നൂറ്റിയെട്ട് അനുപാദങ്ങളും എഴുനൂറ്റിമുപ്പത്തൊന്ന് സൂക്തങ്ങളുമുള്ള ഈ അഥര്‍വ വേദത്തില്‍ ആയിരത്തിയിരുനൂറില്‍പ്പരം യന്ത്രങ്ങളെപ്പറ്റിയും കൃത്തികബലി, ഖര്‍ഗരാവണബലി മുതലായ ഒട്ടനവധി ആഭിചാരകര്‍മ്മങ്ങളെകുറിപ്പറ്റിയും മാരണം, സ്തംഭനം, ഉച്ചാടനം, വശീകരണം, മുതലായ നിരവധി ക്രിയകളെപ്പറ്റിയും പ്രതിപാദിക്കുന്നു. കേരളത്തിലെ ദുര്‍മന്ത്രവാദശാഖ അഥര്‍വ വേദത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. കൌശികസൂത്രമാണ് മറ്റൊരു പ്രധാനപ്പെട്ടകൃതി.
ബി.സി.4000നും 5000നും ഇടക്കാണ് വൈദികകാലമെന്നുപറയാം. ഇക്കാലം മുതല്‍ക്കെ മന്ത്രവാദത്തിനും മറ്റഭിചാരകര്‍മ്മങ്ങള്‍ക്കും പ്രചാരമുണ്ടായിരുന്നു എന്നു വേണം കരുതാന്‍. വൈദ്യവും മന്ത്രവാദവും ഒരുമിച്ചു കൊണ്ടുപോകുന്ന അഥര്‍വ വേദ സമ്പ്രദായം തന്നെയാണ് മലയാളത്തിലെ മിക്ക മന്ത്രവാദ ഗ്രന്ഥങ്ങളിലും പിന്തുണര്‍ന്നിട്ടുള്ളത്. പുരാണേതിഹാസങ്ങളിലും മന്ത്രവാദത്തെപ്പറ്റി പ്രസ്താവം കാ‍ണാം. കാശിരാജാവായ പൗണ്ഡ്രക വാസുദേവന്‍ ദ്വാരകയിലേക്ക് കൃത്തികയെ അയച്ചതായും അയോധ്യയിലെ മറ്റൊരു രാജാവാ‍യിരുന്ന അംബരീഷന്റെ നേര്‍ക്ക് ദുര്‍വ്വാസാവു മഹര്‍ഷി കൃത്തികയെ വിട്ടതായും സുദര്‍ശനചക്രം ഉപയോഗിച്ച് അംബരീഷന്‍ അതിനെ തടഞ്ഞതായും പുരാണങ്ങളില്‍ കാണുന്നു.

“യജകന്തസാത്വികാ: ദേവാല്‍ യക്ഷ രക്ഷാംസി രാജസാ; പ്രേതാന്‍ ഭൂതഗണാംശ് ചാന്യേ യജകന്ത താമസാ:ജനാ.” (ഭഗവത് ഗീത)

സാത്വിക ചിന്തയുള്ള ജനങ്ങള്‍ ദേവന്മാരെയും രാജസശ്രദ്ധയുള്ള ജനങ്ങള്‍ യക്ഷന്മാരെയും രക്ഷസുകളെയും പൂജിക്കുന്നു. താമസശ്രദ്ധയുള്ള ജനങ്ങള്‍ ആകട്ടേ പ്രേതങ്ങളെയും ഭൂതഗണങ്ങളെയും പൂജിക്കുന്നു.
മന്ത്രവാദം അടിസ്ഥാനപരമായി ഒരു കറുത്തവിദ്യയാണ് . ഇത് ഉല്‍ഭവിച്ചത് പ്രാകൃതദിശയിലായതുകൊണ്ടാണ് ഇന്നും അതിന്റെ സ്ഥാനഭാവം പ്രാകൃതമായിതന്നെയിരിക്കുന്നത്. വേദം തൊട്ടുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ സഹകരണത്തോടെ അതൊരു കാലഘട്ടത്തിന്റെ പ്രതിരോധ ചികിത്സാപദ്ധതിയായി വളര്‍ന്നിട്ടും കരിങ്കുട്ടി, കുട്ടിച്ചാ‍ത്തന്‍, ചുടലഭദ്രകാളി, ബാലപ്രദക്ഷിണി, രന്തുകാമന്‍, ഹന്തുകാമന്‍, ആകാശയക്ഷി, ഗന്ധര്‍വന്‍, എരിക്കമ മോഹിനി, രക്തചാമുണ്ഡി, ഭൈരവി, യോനിമര്‍ദ്ദിനി, പറക്കുട്ടി, മാടന്‍, മറുത, അറുകൊല എന്നീ ദുര്‍മൂര്‍ത്തികളുടെ വിഹാര രംഗമായും മാട്ട്, മാരണം, ഒടി, കൊല, ചതി, എന്നീ അഭിചാര-ക്ഷുദ്ര കര്‍മങ്ങളുടെ പ്രയോക്താക്കളായും മാത്രം മന്ത്രവാദവും മാന്ത്രികരും അറിയപ്പെടുന്നു.
പ്രാചീനദശയില്‍ ആദിമവാസികളുടെയില്‍ നിന്നാണു മന്ത്രവാദമുണ്ടായത്. ഇന്നും പാണന്‍, പറയന്‍, മണ്ണാന്‍ തുടങ്ങിയവര്‍ക്കിടയില്‍ പാരമ്പര്യമായിത്തന്നെ മന്ത്രവാദം(കറുത്ത മന്ത്രവാദം) കൈകാര്യം ചെയ്തുവരുന്നു. എല്ലാ‍പാണനും പറയനും മണ്ണാനും മന്ത്രവാദമുണ്ടാകും, കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും. എന്നാല്‍ എല്ലാ നമ്പൂതിരിമാരും മന്ത്രവാദികള്‍ അല്ല. കേരളത്തില്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച പരശുരാമന്‍, ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം വീതിച്ചു പല തൊഴില്‍ നല്‍കിയത്രെ. ഇങ്ങനെയാണ് അഷ്ടവൈദ്യന്മാരും ഷണ്മന്ത്രവാദികളും താന്ത്രികന്മാരും ഉണ്ടായത്. തരണെല്ലൂര്‍, തറയില്‍ക്കുഴിക്കാട്ട്, ഭദ്രകാളിമറ്റപ്പള്ളി, പാമ്പും മേയ്ക്കാട്ട്, പുലിയന്നൂര്‍, പറമ്പൂര്‍, ചെമ്പ്ലിയന്‍സ്, താഴമണ്‍ മുതലായ ഇല്ലക്കാര്‍ക്ക് തന്ത്രവും കാട്ടുമാടം, കല്ലൂര്‍, കാവനാട്, കണ്ണമംഗലം, കാലടി(സൂര്യകാലടി) , കല്ലടിക്കോട്(ഈക്കമുടിക്കോട് വീട്ടുക്കാര്‍ അധ:കൃതസമുദായക്കാരായിരുവത്രെ) മുതലായവര്‍ക്ക് മന്ത്രവും കുലതൊഴിലായി ത്തീര്‍ന്നിട്ടുള്ളതിങ്ങനെയാണ്.
വാല്‍ഹൌസ് എന്ന ഇംഗ്ലീഷുകാരന്‍ എഴുതിയ (1879) ഒരു ലേഖനത്തില്‍ ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാ‍ചുക്കള്‍ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിക്കുന്നു.
ജ്യോതിഷത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഉറച്ച വിശ്വാസം ശത്രുക്കള്‍ മന്ത്രവാദം നടത്തുന്നു എന്നു സ്ഥിതീകരിക്കാനുള്ള ഒരുപാധിയായി വര്‍ത്തിച്ചുട്ടൂണ്ടെന്ന വസ്തുത നിഷേദിക്കാന്‍ വയ്യ. കേരളത്തില്‍ ആറ് സദ്മന്ത്രവാദികളും ആറ് ദുര്‍മന്ത്രവാദികളും ഉണ്ടായിരുന്നതായി വില്യം ലോഗന്‍ അദ്ദേഹത്തിന്റെ മലബാര്‍ മാന്വല്‍ എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ കാണുന്നതുപോലെ സമൂഹമോ രാഷ്ട്രമോ മന്ത്രവാദികളെ വേട്ടയാടിയ ചരിത്രം കേരളത്തിലില്ല. പുരുഷന്മാര്‍ മാത്രമായിരുന്നു മന്ത്രവാദകര്‍മ്മങ്ങളില്‍ ബന്ധപ്പെട്ടിരുന്നത്. അവരില്‍ പ്രമുഖരെ രാജാക്കന്മാര്‍ പോലും തങ്ങളുടെ ശത്രുക്കളെ നിര്‍ന്മാര്‍ജനം ചെയ്യാന്‍ വേണ്ടി വിനിയോഗിച്ചിരുന്നുവത്രെ. നായ കടിക്കുക, പാമ്പുകടിക്കുക, ഭ്രാന്തു പിടിക്കുക, രക്തം ഛര്‍ദിക്കുക, ശ്വാസം മുട്ടി മരിക്കുക, വസൂരി തുടങ്ങിയ രോഗങ്ങള്‍ പിടിപ്പെടുക, കള്ളന്മാരെ നശിപ്പിക്കുക, വശീകരണം, ഒടിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയ വിഷയങ്ങളില്‍ ആണ് ശത്രുക്കളെ അടിപ്പെടുത്താന്‍ മന്ത്രവാദികള്‍ ശ്രമിച്ചിരുന്നത്.


പ്രാകൃത മന്ത്രവാദം

ആദിമവാസികളുടെ കയ്യില്‍ മന്ത്രവാദവും പ്രാകൃതമായിരുന്നു. തമോഗുണ പ്രധാനങ്ങളായ മൂര്‍ത്തികളെ ആദ്യം മദ്യം, മാംസം, രക്തം എന്നിവ നല്‍കി ആരാധിച്ചു. ശാക്തേയ പൂജ എന്നറിയപ്പെടുന്ന ശക്തിപൂജ ഭാവത്തിലും സ്വഭാവത്തിലും ആസുരമായതങ്ങനെയാണ്. (ഉത്തരേന്ത്യയില്‍ പലയിടത്തും ഈ ശാക്തേയമായ പൂജാവിധാനങ്ങളും മറ്റും ചുടലക്കളങ്ങളിലും വനാന്തര്‍ ഭാഗങ്ങളിലും ഇന്നും നടത്താറുണ്ട്. മൃഗബലി, നരഹത്യ മുതലായവ നടത്തി നിധി കിട്ടുന്നതിനും വശികരണത്തിനും മറ്റുമായിട്ടാണിത് നടത്തുന്നത്). മന്ത്രമൂര്‍ത്തികള്‍ക്ക് ആസുരമായ ഭാവം ഉണ്ടാകുമ്പോള്‍ കര്‍മിയും ആസുരഭാവം കൈകൊള്ളുന്നു. അപ്പോള്‍ മന്ത്രവാദ പ്രയോഗത്തന്റെ ഫലമായിത്തന്നെ കര്‍മിയും മദ്യപാനവും രക്തപാനവും നടത്തുന്നു. പ്രതിവിധിയെക്കാളേറെ പ്രത്യാക്രമണമാണ് പ്രാകൃതമന്ത്രവാദിയുടെ രീതി. വശ്യം , മാട്ട്, മാരണം എന്നിവയാണ് പ്രാകൃത മന്ത്രവദിക്കു ചെയ്യാനാവുന്ന കാര്യങ്ങള്‍. കുടുംബകലഹം, അനാരോഗ്യം, ധനനാശം, ബന്ധുനാശം(ഒടുവില്‍ മരണം) എന്നിവക്കായി പ്രാകൃത മന്ത്രവാദികള്‍ മാട്ടും മാരണവും നടത്തുന്നു.
മന്ത്രവാദം ഏകവസ്ത്രമായോ നിര്‍ വസ്ത്രമായോവേണം ചെയ്യാന്‍, മന്ത്രവാദി മാത്രമല്ല, പ്രതിയും നഗ്നരാകണം. ഈ പ്രമാണത്തിന്റെ പിന്നിലും ഒരു പ്രാകൃത മനോഭാവമാണല്ലോ കുടികൊള്ളുന്നത്. പ്രകടനമാണ് പ്രാകൃത മന്ത്രവാദത്തിലെ മുഖ്യഘടകം. കര്‍മി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളൂകയും പ്രതിയെ പിടികൂടിയുള്ള മൂര്‍ത്തികളെക്കുറിച്ചും അവരുടെ ഉപദ്രവശാന്തിക്കായി ചെയ്യേണ്ട കര്‍മങ്ങളെക്കുറിച്ചും വെളിപാടുപോലെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് ആസുരകര്‍മ്മമാണ്.

Sunday, December 9, 2007

പ്രേതങ്ങളുടെ സവിശേഷതകൾ - 2

നിങ്ങൾ പല തരത്തിൽ പെട്ട പ്രേതങളെ പറ്റി കേട്ടിട്ടുണ്ടാവുമല്ലോ?. എന്നാൽ ഒരു പ്രേതം പ്രേതമാവാൻ പല കടമ്പകളും കടക്കേണ്ടതുണ്ട്. ഒന്നാമതായി ആ പ്രേതം ഏതു വിഭാഗത്തെയാണ് പിന്തുണക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു തീരമാനമെടുക്കലാണ്. പ്രേതങ്ങളിൽ തന്നെ പല വിഭാഗങ്ങളുണ്ടല്ലോ. യക്ഷി, ചാത്തൻ, കുട്ടിച്ചാത്തൻ, രക്ഷസൻ, രാക്ഷസി, പ്രേതം, ഇങനെ പ്രേതങ്ങളിൽ തന്നെ പല വിഭാഗങളുണ്ട്. ഇതിൽ ഏത് വിഭാഗത്തെയാണ് തിരഞ്ഞെടുത്തത് എന്ന് വച്ചാൾ അടുത്ത പടിയായി വേണ്ടത് അവയെ പറ്റിയുള്ള വിശദമായ പഠനമാണ്. അതു കഴിഞ്ഞ് എങിനെ ആ വിഭാഗത്തിൽ അഗ്രഗണ്യൻ(ണ്യ) അകാം എന്നതിനെകുറിച്ചാണ് അടുത്തതായി ചിന്തിക്കേണ്ടത്. എന്നാൽ പല പ്രേതങളും ഇതിനെ കുറിച്ചൊന്നും ചിന്തിക്കാതെ വളരെയധികം പിന്നോട്ട് പോകുന്നു. കള്ളിയൻകാട്ട് നീലി പോലുള്ള പ്രേതങ്ങൾ ഇതിനെ കുറിച്ച് വിശദമായ പഠനം നഠത്തിയ ശേഷമാണ് അരങ്ങിലേക്ക് കയറി പറ്റിയത്. അതുകൊണ്ടുകൂടിയാണ് അവൾക്ക് ഇത്രയേറെ പ്രസിദ്ധി ലഭിച്ചതും. പ്രേതമാകാനുള്ള വിശദമായ പ്-അഠനതിന്ന് ശേഷം അവഷ്യം വേണ്ട അലൻകാരങ്ങെളെല്ലാം ശേഖരിക്കാൻ തുടങാം. അൽകാരങ്ങൾ തിരഞ്ഞെടുക്കുമ്പോളും ശ്രദ്ധിക്കണം, ആരെയും പ്ടിച്ചു നിർത്തുന്നതും ഭയപ്പെടുത്തുന്നതുമായ വേഷങ്ങൾ വേണം ധരിക്കുവാൻ, എന്നാൽ അത് ഒരോ വിഭാഗത്തിനും അർഹമായ രീതിയിൽ മാത്രമേ തിരഞ്ഞെടുക്കുവാൻ പാടുള്ളൂ. ഉദാഹരണത്തിന്ന് ഒരു കുട്ടിച്ചാത്തൻ ഒരിക്കലും ഒരു യക്ഷിയുടെ വേഷം ധരിച്ച് വന്നാൽ എല്ലാവരും അവനെ നോക്കി പരിഹസിക്കുകയേ ഉള്ളൂ. പിന്നെ അവൻ ഇവിടെ ജീവിച്ചിരുന്നിട്ട് കാര്യമില്ല, എവിടെയെൻകിലും പോയി തൂങ്ങിച്ചാവുന്നതായിരിക്കും പിന്നെ നല്ലത്. അതുകൊണ്ട് വേഷങ്ങൾക്കും വളരെയധികം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. പിന്നെ കൂർത്ത പല്ലുകൾ, കൊമ്പ് (ചാത്തന്മാർക്കും രാക്ഷസരാക്ഷ്സികൾക്കും മാത്രം) നീണ്ട നഖം എന്നിവയല്ലാം പ്രേതൾക്ക് അനുയോജ്യമായ വസ്തുക്കളാണ്. ഈ വക സാധനങ്ങളെല്ലാം കുറഞ്ഞ വിലക്ക് മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നതാണ്. എന്നാൽ കൂർത്ത പല്ലുകൾ ഫിറ്റു ചെയ്യാൻ ചെറിയ ഒരു ഓപറേഷൻ വേണ്ടി വന്നേക്കും അത് ഇവിടെ അടുത്തുള്ള പ്രേത്തഷുപത്രിയിൽ നിന്ന് സൌജന്യ നിരക്കിൽ സാധാരണ ചെയ്തൂ കോടുക്കറുണ്ട്. എന്നാൽ ഇത് മുഖത്തെ ഭീകരതക്ക് അനുസരിച്ച് ആണെന്ന് മാത്രം, കൂടുതൽ ഭീകരത തോന്നുന്നയാൽക്ക് കുറഞ്ഞ നിരക്കിൽ ചെയ്തു കുടുക്കുന്നു. എന്നാൽ ഇപ്പോൾ കുറച്ച് കാലമായി പ്രേതസർക്കാർ വക പ്രേതാശുപത്രി പ്രതിസന്ധിയിലാണ്. അതിന്റെ അടുത്ത് തന്നെ ആധുനിക സൌകര്യങ്ങളോട് കൂടിയ മറ്റൊരു സൊകാര്യ പ്രേതാശുപത്രി തുടങിയാതാണ് കാരണം.അത് പോലെ പ്രേതങ്ങൾ മുടിയുടെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം പനയോല ഒരുഗ്രാം കർപൂരമിട്ട് തിളപ്പിച്ച് അതിലേക്ക് പാലപൂവിന്റെ ചാറ് ഒരു ഔൺസ് ഒഴിച്ച് മുടി എല്ലാ ആഴ്ചയും കഴുകണം. അത് വെള്ളിയാഴ്ച അർദ്ധരാത്രി ജോലി കഴിഞ്ഞ് മടങ്ങി വന്ന ശേഷമാണൻകിൽ നല്ലത്. എന്നാൽ ഇപ്പോൾ പാലപ്പൂവിന് ചെറിയ ക്ഷാമം നേരിടുന്നതിനാൽ അതിന് പകരം ചെമ്പരത്തി പൂവ് അയാലും മതി. എന്നാൽ അത് പാലപൂവിന്റെ നാലിലൊരു ഗുണം പോലും ചെയ്യില്ലെന്ന് ഓർക്കണം, പാലപ്പൂവിന്റെ ക്ഷാമം പരിഹരിക്കാൻ പാലതൈകൾ പ്രത്യേകം നട്ടു വളർത്താൻ പ്രേതസർക്കാറിന് പരിപാടിയുണ്ട്. ഇനി അടുത്ത ലക്കത്തിൽ പ്രേതങ്ങൾക്ക് അവശ്യം വേണ്ട ശബ്ദകോലാഹങ്ങളെ കുറിച്ച് വിവരിക്കാം(ഇത് വായിച്ച് തങൾക്ക് സ്വന്തമായി ഒരു പ്രസിദ്ധീകരണമില്ലല്ലോ എന്ന് വിഷമിച്ചിരുന്ന പ്രേതങൾക്ക് ആശ്വാസമായി കാണുമെന്ന് വിശ്വസിക്കുന്നു.)