Tuesday, December 11, 2007

മതേതരത്വം

മതേതരത്വം

മതേതരത്വം എന്നത് പൊതുവിഷയങ്ങളില്‍ മതം മതത്തെ നിരാകരിക്കുന്ന ഒരു തത്വശാസ്ത്രം . മതേതരത്വം എന്നര്‍ഥം വരുന്ന ഇംഗ്ലീഷിലെ secularism എന്ന പദം ലത്തീനിലെ saeculum -സിക്യുലം- എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായതാണ്‍്.


നിര്‍വചനം
മതേതരത്വം കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന സങ്കീര്‍ണവും വിവിധോദേശ്യപരവുമായ നിലപാടുകളെ ലളിതമായ ഒരു നിര്‍വചനത്തിലോ ചുരുങ്ങീയ ചില വാക്കുകളിലോ ഉള്‍ക്കൊള്ളിക്കുക ശ്രമകരമാണ്‍്. പൂര്‍വകാല മതേതരത്വവും ആധുനിക മതേതരത്വവും തമ്മില്‍ രീതികളിലും നിലപാടുകളിലും ചില സാമ്യതകള്‍ ദര്‍ശിക്കാവുന്നതാണെങ്കിലും ഇന്നറിയപ്പെടുന്ന മതേതരത്വം മുഖ്യമായും ആധുനിക പടിഞ്ഞാറിന്റെ തൊട്ടിലില്‍ പിറന്നതും പിന്നീട് പല സമൂഹങ്ങളിലുമായി വളര്‍ന്ന് വികസിച്ചതുമാണ്‍്.

മനുഷ്യന്റെ യുക്തിയിലും ഭാഷയിലും മതവും അതിഭൗതിക ശാസ്ത്രവും ചെലുത്തുന്ന നിയന്ത്രണങ്ങളില്‍ നിന്നുള്ള മോചനം എന്ന നിലയിലാണ്‍് ആദ്യം മതേതരത്വം നിര്‍വചിക്കപ്പെട്ടത്.

“സാംസ്കരികോദ്ഗ്രഥനത്തിന്റെ പ്രതീകങ്ങളെ മതം നിര്‍ണ്ണയിക്കുന്നത് തടയുക എന്നതാണ്‍് അതിന്റെ ലക്ഷ്യം”

“സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ചപലമായ അംഗത്വം അത് നീക്കി കളയുന്നു. അത് പൂര്‍ണ വളര്‍ച്ചയെത്തലും ഉത്തരവാദിത്വം ഏറ്റെടുക്കലുമാണ്‍്. അംതപരവും ആത്മീയ ശാഷ്ത്രപരവുമായ താങ്ങ് നീക്കം ചെയ്യുകയും മനുഷ്യനെ സ്വന്തം കാലില്‍ നിര്‍ത്തുകയുമാണ്‍് അത് ചെയ്യുന്നത്”

“പ്രകൃതിയെ മതകീയ അധിസ്വനങ്ങളില്‍ നിന്ന് മോചിപ്പിക്കലാനത്” മാക്സ് വെമ്പര്‍ എന്ന ജര്‍മന്‍ സാമൂഹിക ശാസ്ത്രജ്ഞന്‍ പറയുന്നു
അതിന്ദ്രീയ ആശയത്തെ പ്രായോഗിക പരിജ്ഞാനത്തില്‍ പരിമിതപ്പെടുത്തുകയും ധാര്‍മികവും അസ്തിത്വസംബന്ധിയുമായ അറിവുകള്‍ക്കാധാരമായി പരിഗണിക്കുന്നതിനെതിരെ മതേതര ചിന്തകന്മാര്‍ നിരന്തരം സമരം നടത്തി.
ഭരണകൂടം ഏതെങ്കിലും മതവിശ്വാസത്തെയോ പ്രത്യേക മതമൂല്യങ്ങളെയോ പ്രോതസാഹിപ്പിക്കുകയോ ഭരണസ്വാതന്ത്ര്യം ഉപയോഗിച്ച് മതങ്ങളെ പീഢിപ്പിക്കുകയോ ചെയ്യില്ല എന്ന മുഖ്യലക്ഷ്യത്തോടെയുള്ള ഒരു കൂട്ടം ആശയങ്ങളെയും മൂല്യങ്ങളെയുമാണ്‍് മതേതരത്വം എന്ന പദം സൂചിപ്പിക്കുന്നതെന്ന് ലുഅയ് അഭിപ്രായപ്പെടുന്നു.

വിഭാഗങ്ങള്‍
മതേതര വിശ്വാസികളെ ഇന്ന് പൊതവായി മൂന്നായി തരം തിരിക്കാം.

ദൈവാസ്തിക്യം തന്നെ നിഷേധിക്കുന്നവര്‍ഷമതത്തോട് തീരെ അനുകമ്പയില്ലാത്ത ഫ്രഞ്ച് ബുദ്ധിജീവികളാണിക്കര്യത്തില്‍ മുന്‍പന്തിയില്‍. നീഷെ പറയുന്നു. “ആധുനിക തത്വശാസ്ത്രം വിജ്ഞാനപ്രദമായ സന്ദേഹവാദമെന്ന നിലക്ക് പ്രത്യക്ഷമായും പരോക്ഷ്മായും ക്രൈസ്തവവിരുദ്ധമാണ്‍്
ദൈവ വിശ്വാസികളെങ്കിലും മനുഷ്യന്റ സാമൂഹിക ജീവിതത്തില്‍ ദൈവത്തിന്‍് യാതൊരു അധികാരവുമില്ലെന്ന് വിശ്വസിക്കുന്നവര്‍"പൗരനേയും മതാനുയായികളെയും വേര്‍തിരിക്കലാണ്‍് രാഷ്ട്രീയ മോചനം"
എല്ലാ മതവിശ്വാസങ്ങള്‍ക്കും തുല്യ പ്രാധാന്യവും ബഹുമാനവും നല്‍കുന്ന മൂന്നാമതൊരു വിഭാഗംഇന്ത്യന്‍ മതേതരത്വം ഈ മൂന്നാം ഗണത്തിലാണ്‍് പെടുക.

ഗുണങ്ങള്‍
ഈ രാഷ്ട്രീയ ദര്‍ശനം സമത്വവും മന:സാക്ഷിയുടെയും വിശ്വാസത്തിന്റ്റെയും സ്വാതന്ത്ര്യവും നിയമത്തിന്റെ ഔന്നിത്യവും ഊന്നിപ്പറഞ്ഞു.
രാഷ്ട്ര സംവിധാന വഴി ഭരണതലത്തിലുള്ളവര്‍ അവരുടെ സങ്കുചിത വീക്ഷണങ്ങള്‍ മറ്റ് സമൂഹങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതും, മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് സ്പര്‍ധ വളര്‍ത്തുന്നതും തടഞ്ഞു.

No comments: