Sunday, December 9, 2007

പ്രേതങ്ങളുടെ സവിശേഷതകൾ - 2

നിങ്ങൾ പല തരത്തിൽ പെട്ട പ്രേതങളെ പറ്റി കേട്ടിട്ടുണ്ടാവുമല്ലോ?. എന്നാൽ ഒരു പ്രേതം പ്രേതമാവാൻ പല കടമ്പകളും കടക്കേണ്ടതുണ്ട്. ഒന്നാമതായി ആ പ്രേതം ഏതു വിഭാഗത്തെയാണ് പിന്തുണക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു തീരമാനമെടുക്കലാണ്. പ്രേതങ്ങളിൽ തന്നെ പല വിഭാഗങ്ങളുണ്ടല്ലോ. യക്ഷി, ചാത്തൻ, കുട്ടിച്ചാത്തൻ, രക്ഷസൻ, രാക്ഷസി, പ്രേതം, ഇങനെ പ്രേതങ്ങളിൽ തന്നെ പല വിഭാഗങളുണ്ട്. ഇതിൽ ഏത് വിഭാഗത്തെയാണ് തിരഞ്ഞെടുത്തത് എന്ന് വച്ചാൾ അടുത്ത പടിയായി വേണ്ടത് അവയെ പറ്റിയുള്ള വിശദമായ പഠനമാണ്. അതു കഴിഞ്ഞ് എങിനെ ആ വിഭാഗത്തിൽ അഗ്രഗണ്യൻ(ണ്യ) അകാം എന്നതിനെകുറിച്ചാണ് അടുത്തതായി ചിന്തിക്കേണ്ടത്. എന്നാൽ പല പ്രേതങളും ഇതിനെ കുറിച്ചൊന്നും ചിന്തിക്കാതെ വളരെയധികം പിന്നോട്ട് പോകുന്നു. കള്ളിയൻകാട്ട് നീലി പോലുള്ള പ്രേതങ്ങൾ ഇതിനെ കുറിച്ച് വിശദമായ പഠനം നഠത്തിയ ശേഷമാണ് അരങ്ങിലേക്ക് കയറി പറ്റിയത്. അതുകൊണ്ടുകൂടിയാണ് അവൾക്ക് ഇത്രയേറെ പ്രസിദ്ധി ലഭിച്ചതും. പ്രേതമാകാനുള്ള വിശദമായ പ്-അഠനതിന്ന് ശേഷം അവഷ്യം വേണ്ട അലൻകാരങ്ങെളെല്ലാം ശേഖരിക്കാൻ തുടങാം. അൽകാരങ്ങൾ തിരഞ്ഞെടുക്കുമ്പോളും ശ്രദ്ധിക്കണം, ആരെയും പ്ടിച്ചു നിർത്തുന്നതും ഭയപ്പെടുത്തുന്നതുമായ വേഷങ്ങൾ വേണം ധരിക്കുവാൻ, എന്നാൽ അത് ഒരോ വിഭാഗത്തിനും അർഹമായ രീതിയിൽ മാത്രമേ തിരഞ്ഞെടുക്കുവാൻ പാടുള്ളൂ. ഉദാഹരണത്തിന്ന് ഒരു കുട്ടിച്ചാത്തൻ ഒരിക്കലും ഒരു യക്ഷിയുടെ വേഷം ധരിച്ച് വന്നാൽ എല്ലാവരും അവനെ നോക്കി പരിഹസിക്കുകയേ ഉള്ളൂ. പിന്നെ അവൻ ഇവിടെ ജീവിച്ചിരുന്നിട്ട് കാര്യമില്ല, എവിടെയെൻകിലും പോയി തൂങ്ങിച്ചാവുന്നതായിരിക്കും പിന്നെ നല്ലത്. അതുകൊണ്ട് വേഷങ്ങൾക്കും വളരെയധികം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. പിന്നെ കൂർത്ത പല്ലുകൾ, കൊമ്പ് (ചാത്തന്മാർക്കും രാക്ഷസരാക്ഷ്സികൾക്കും മാത്രം) നീണ്ട നഖം എന്നിവയല്ലാം പ്രേതൾക്ക് അനുയോജ്യമായ വസ്തുക്കളാണ്. ഈ വക സാധനങ്ങളെല്ലാം കുറഞ്ഞ വിലക്ക് മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നതാണ്. എന്നാൽ കൂർത്ത പല്ലുകൾ ഫിറ്റു ചെയ്യാൻ ചെറിയ ഒരു ഓപറേഷൻ വേണ്ടി വന്നേക്കും അത് ഇവിടെ അടുത്തുള്ള പ്രേത്തഷുപത്രിയിൽ നിന്ന് സൌജന്യ നിരക്കിൽ സാധാരണ ചെയ്തൂ കോടുക്കറുണ്ട്. എന്നാൽ ഇത് മുഖത്തെ ഭീകരതക്ക് അനുസരിച്ച് ആണെന്ന് മാത്രം, കൂടുതൽ ഭീകരത തോന്നുന്നയാൽക്ക് കുറഞ്ഞ നിരക്കിൽ ചെയ്തു കുടുക്കുന്നു. എന്നാൽ ഇപ്പോൾ കുറച്ച് കാലമായി പ്രേതസർക്കാർ വക പ്രേതാശുപത്രി പ്രതിസന്ധിയിലാണ്. അതിന്റെ അടുത്ത് തന്നെ ആധുനിക സൌകര്യങ്ങളോട് കൂടിയ മറ്റൊരു സൊകാര്യ പ്രേതാശുപത്രി തുടങിയാതാണ് കാരണം.അത് പോലെ പ്രേതങ്ങൾ മുടിയുടെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം പനയോല ഒരുഗ്രാം കർപൂരമിട്ട് തിളപ്പിച്ച് അതിലേക്ക് പാലപൂവിന്റെ ചാറ് ഒരു ഔൺസ് ഒഴിച്ച് മുടി എല്ലാ ആഴ്ചയും കഴുകണം. അത് വെള്ളിയാഴ്ച അർദ്ധരാത്രി ജോലി കഴിഞ്ഞ് മടങ്ങി വന്ന ശേഷമാണൻകിൽ നല്ലത്. എന്നാൽ ഇപ്പോൾ പാലപ്പൂവിന് ചെറിയ ക്ഷാമം നേരിടുന്നതിനാൽ അതിന് പകരം ചെമ്പരത്തി പൂവ് അയാലും മതി. എന്നാൽ അത് പാലപൂവിന്റെ നാലിലൊരു ഗുണം പോലും ചെയ്യില്ലെന്ന് ഓർക്കണം, പാലപ്പൂവിന്റെ ക്ഷാമം പരിഹരിക്കാൻ പാലതൈകൾ പ്രത്യേകം നട്ടു വളർത്താൻ പ്രേതസർക്കാറിന് പരിപാടിയുണ്ട്. ഇനി അടുത്ത ലക്കത്തിൽ പ്രേതങ്ങൾക്ക് അവശ്യം വേണ്ട ശബ്ദകോലാഹങ്ങളെ കുറിച്ച് വിവരിക്കാം(ഇത് വായിച്ച് തങൾക്ക് സ്വന്തമായി ഒരു പ്രസിദ്ധീകരണമില്ലല്ലോ എന്ന് വിഷമിച്ചിരുന്ന പ്രേതങൾക്ക് ആശ്വാസമായി കാണുമെന്ന് വിശ്വസിക്കുന്നു.)

1 comment:

മൂര്‍ത്തി said...

എനിക്ക് വയ്യ...:)